ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകളെ വധശിക്ഷയ്ക്ക് വിധേയമാക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം. ല്‍ പേരുടെ വധശിക്ഷ നടപ്പാക്കിയ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയ്ക്ക് ഏഴാം സ്ഥാനം ഉള്ളത്. എന്നാല്‍ 2014ല്‍ ഇന്ത്യ ഒരു വധശിക്ഷ പോലും നടപ്പാക്കിയില്ലെന്നും രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റന്‍നാഷണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
എന്നാല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷ വിധിച്ച രാജ്യങ്ങളില്‍ പത്താം സ്ഥാനം ഇന്ത്യയ്ക്കാണ്. 2014ല്‍ 64 പേര്‍ക്കാണ് ഇന്ത്യന്‍ കോടതികള്‍ വധശിക്ഷ വിധിച്ചത്. ഈ പട്ടീകയില്‍ 55 രാജ്യങ്ങളാണ് ഉള്ളത്. ചൈനയൊഴികെയുള്ള രാജ്യങ്ങളിലായി 2014ല്‍ നടപ്പിലാക്കിയത് 607 പേരുടെ വധശിക്ഷയാണ്. 22 രാജ്യങ്ങള്‍ ചേര്‍ന്നാണ് ഇത്രയും പേരെ വധശിക്ഷയ്ക്ക് വിധേയരാക്കിയത്. മറ്റു ലോകരാജ്യങ്ങളെല്ലാം ചേര്‍ന്ന് നടപ്പാക്കിയതിലും കൂടുതല്‍പേരേ മരണത്തിന് കൊടുത്തത് ചൈനയാണ്. ലഭ്യമാകുന്ന സൂചനകളനുസരിച്ച് വര്‍ഷാവര്‍ഷം ആയിരക്കണക്കിന് പേരാണ് ചൈനയില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും വധശിക്ഷ ഏറ്റുവാങ്ങുകയും ചെയ്യുന്നതെന്നും ആംനസ്റ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
2014ല്‍ ഏറ്റവും കൂടുതല്‍ വധശിക്ഷകള്‍ നടപ്പാക്കിയ രാജ്യങ്ങള്‍ ചൈന, ഇറാന്‍, സൌദി അറേബ്യ, ഇറാഖ്, യുഎസ് എന്നിവയാണ്. ഇതില്‍ ഇറാന്‍, ഇറാഖ്, സൌദ് അറേബ്യ എന്നീ രാജ്യങ്ങള്‍ ചേര്‍ന്നാണ് ഇവയില്‍ 72 ശതമാനം വധശിക്ഷയും നടപ്പാക്കിയത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണത്തില്‍ 2013നെ അപേക്ഷിച്ച് 2014ല്‍ കാര്യമായ വര്‍ധനവുണ്ടായിട്ടുണ്ട്. 28 ശതമാനം വര്‍ധിച്ച് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ എണ്ണം 2,466 ആയി.