ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്ന സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നു: അമേരിക്ക

ശ്രീനു എസ്
ചൊവ്വ, 9 ഫെബ്രുവരി 2021 (08:28 IST)
ഇന്ത്യന്‍ വിപണിയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും സ്വകാര്യ നിക്ഷേപം കൊണ്ടുവരുന്ന പരിഷ്‌കാരങ്ങളെ സ്വാഗതം ചെയ്യുന്നതായി അമേരിക്ക. യുഎസ് സ്റ്റേറ്റ് മാധ്യമവക്താവാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ സമീപനം വ്യക്തമാക്കിയത്. ഇന്ത്യയിലെ കര്‍ഷക സമരത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.
 
എന്നാല്‍ സമാധാനപരമായ പ്രതിഷേധം ജനാധിപത്യത്തിന്റെ മുഖമുദ്രയാണെന്നും മാധ്യമവക്താവ് വ്യക്തമാക്കി. അതേസമയം ഇന്തോ-പസഫിക് മേഖലയില്‍ സുരക്ഷ ശക്തിപ്പെടുത്താന്‍ ഇന്ത്യയും അമേരിക്കയും നയതന്ത്ര ബന്ധം ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി മോദി പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി സംസാരിച്ചതായും പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു.

അനുബന്ധ വാര്‍ത്തകള്‍

Next Article