ഇന്ത്യ ഭൂതല ബാലിസ്റ്റിക് മിസൈല്‍ 'അഗ്‌നി1' വീണ്ടും വിജയകരമായി പരീക്ഷിച്ചു. ആണവായുധവാഹകശേഷിയുള്ള മിസൈല്‍ ആണ് അഗ്നി. വ്യാഴാഴ്ച രാവിലെയായിരുന്നു പരീക്ഷണം. ഒഡിഷ തീരത്തിനടുത്ത വീലര്‍ ദ്വീപിലെ വിക്ഷേപണകേന്ദ്രത്തില്‍ നിന്നായിരുന്നു പരീക്ഷണം.
ഇന്ത്യപൂര്‍ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത മിസൈലായ അഗ്‌നി1 ന് ഒറ്റ ഘട്ടത്തിലായി ഖരഇന്ധനത്തിന്റെ സഹായത്തോടെ കുതിക്കുന്ന ഈ മിസൈലിന് 700 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യത്തില്‍വരെ കൃത്യതയോടെ പ്രഹരമേല്‍പ്പിക്കാന്‍ കഴിയും. മിസൈലിന് 1000 ടണ്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. മിസൈലിന് 15 മീറ്റര്‍ നീളവും 12 ടണ്‍ ഭാരവുമാണുള്ളത്.