ചൈനക്കെതിരെ ഇന്ത്യ കടുത്ത നടപടികളിലേക്ക് കടക്കുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ്

ശ്രീനു എസ്
തിങ്കള്‍, 13 ജൂലൈ 2020 (13:34 IST)
ചൈനക്കെതിരെ ഇന്ത്യ കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് മുന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും വിദേശകാര്യ സെക്രട്ടറിയും ചൈനയില്‍ അംബാസിഡറുമായിരുന്ന ശിവശങ്കര്‍ മേനോന്‍. ഇനി ഒരിക്കലും ഇന്ത്യ-ചൈന ബന്ധം പഴയതുപോലെയാകില്ലെന്നും ചൈന 1993ലെ കരാര്‍ ലംഘിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
 
കടന്നുകയറ്റം നടത്തിയ ശേഷം വിമര്‍ഷനം ഉണ്ടാകുമ്പോള്‍ ഒരു ചുവടുമാത്രം പിന്നോട്ട് വയ്ക്കുക എന്നത് ചൈനയുടെ സ്വഭാവമാണ്. വര്‍ഷങ്ങളായി ഇന്ത്യ പട്രോളിങ് നടത്തിവന്നിരുന്ന സ്ഥലത്താണ് ചൈന ഇപ്പോള്‍ നില്‍ക്കുന്നത്. സൗത്ത് ചൈനാക്കടലിലും ചൈന ഇത്തരം തന്ത്രമാണ് പ്രയോഗിക്കുന്നത്. ചൈനയിലെ ഉന്നത നേതൃത്വം അറിയാതെ ഒരിക്കലും 20 ഇന്ത്യന്‍ സൈനികര്‍ പ്രാകൃതമായ രീതിയില്‍ കൊല്ലപ്പെടില്ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

Next Article