മുതിർന്ന ബി.ജെ.പി നേതാവും മുൻ ധനമന്ത്രിയുമായ യശ്വന്ത് സിൻഹയ്ക്ക് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേതെന്നും നിലവിലെ ഈ വളർച്ച അന്താരാഷ്ട്ര സമൂഹം അംഗീകരിച്ചതാണെന്നുമാണ്, ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ അനുദിനം മുങ്ങിക്കൊണ്ടിരിക്കുകയാണെന്ന യശ്വന്ത് സിൻഹയുടെ പരാമാര്‍ശത്തിന് രാജ്നാഥ് സിംഗ് മറുപടി നല്‍കിയത്.
ഇന്ത്യന്‍ സാമ്പത്തിക രംഗം കണ്ട ഏറ്റവും വലിയ ദുരന്തമായിരുന്നു നോട്ട് നിരോധനം. ഇതിന്റെ പ്രത്യാഘതങ്ങൾ ഓരോ മേഖലകളിലും പ്രകടമാണ്. സാമ്പത്തിക മാന്ദ്യത്തെകുറിച്ചുള്ള തന്റെ അഭിപ്രായം തന്നെയാണ് ബി.ജെ.പിയിലെ ഭൂരിപക്ഷ വ്യക്തികള്‍ക്കുമുള്ളത്. എന്നാൽ പാർട്ടിയെ പേടിച്ചാണ് പലരും ഇത് തുറന്നു പറയാത്തതെന്നുമായിരുന്നു സിൻഹ ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.
ന്നരേന്ദ്ര മോദിയുടെ പുതിയ സാമ്പത്തിക പരിഷകാരമായ ജി.എസ്.ടിയേയും സിൻഹ അതിരൂക്ഷമായി വിമർശിച്ചിരുന്നു. രാജ്യത്ത് ജി.എസ്.ടി നിലവില്‍ വന്നതോടെ ചെറുകിട വ്യവസായ സംരഭങ്ങളെല്ലാം തകർന്നുവെന്നും ജി.എസ്.ടിയെ തെറ്റായി വിഭാവനം ചെയ്യുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തതെന്നും അദ്ദേഹം വിമർശിച്ചിരുന്നു.