രാജ്യം ശനിയാഴ്ച സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ ഇരിക്കെ തലസ്ഥാനം കനത്ത സുരക്ഷയില്‍. ഭീകരാക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ ആണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. 40,000 പേരടങ്ങുന്ന സുരക്ഷാസേനയെയാണ് നഗരത്തില്‍ വിന്യസിക്കുക.
ഇതില്‍ 12,000 പേര്‍ ഡല്‍ഹി പൊലീസില്‍ നിന്നും അര്‍ധസൈനിക വിഭാഗത്തില്‍ നിന്നും ആയിരിക്കും. പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന ചുവപ്പുകോട്ടയിലും പരിസരത്തും ഇവര്‍ കാവല്‍ നില്‍ക്കും. ഗാന്ധിസമാധിയായ രാജ്ഘട്ടിലും കനത്ത സുരക്ഷയാണ് ഒരുക്കുന്നത്.
സുരക്ഷയുടെ ഭാഗമായി ചുവപ്പുകോട്ടയിലും പരിസരത്തും 500 സി സി ടി വി കാമറകള്‍ സ്ഥാപിക്കും. ചുവപ്പുകോട്ടയുടെ മുകളില്‍ വിവിധ ഇടങ്ങളില്‍ ദേശീയ സുരക്ഷാഗാര്‍ഡിലെ ‘ഷാര്‍പ് ഷൂട്ടര്‍’മാരെയും വിന്യസിക്കും.