ചിന്നമ്മ ഇനി പുറം‌ലോകം കാണില്ല ? ശശികലയ്ക്കെതിരെ കുരുക്ക് മുറുക്കി പോയസ് ഗാര്‍ഡനിലും ആദായനികുതി വകുപ്പിന്റെ റെയ്ഡ്

Webdunia
ശനി, 18 നവം‌ബര്‍ 2017 (09:52 IST)
തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വീടായ പോയ്സ് ഗര്‍ഡനില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. പോയസ് ഗാര്‍ഡനില്‍ ശശികല താമസിച്ചിരുന്ന മുറിയിലാണ് വന്‍ പൊലീസ് സന്നാഹത്തോടെ റെയ്ഡ് നടന്നത്. ജയ ടിവി ഓഫീസും വികെ ശശികലയുടെ കുടുംബാംഗങ്ങള്‍ താമസിച്ചിരുന്ന വീടും അനുബന്ധ സ്ഥലങ്ങളുമെല്ലാം റെയ്ഡ് ചെയ്തതിന് പിന്നാലെയാണ് പോയസ് ഗാര്‍ഡനിലും റെയ്ഡ് നടന്നത്. 
 
വെള്ളിയാഴ്ച രാത്രി ഒന്‍പതുമണിയോടെയായിരുന്നു ആദായനികുതി വകുപ്പിലെ പത്ത് ഉദ്യോഗസ്ഥര്‍ പോയസ് ഗാര്‍ഡനിലെ ജയലളിതയുടെ വസതിയായിരുന്ന വേദനിലയത്തില്‍ എത്തിയത്. ഇവിടുത്തെ ഓഫീസ് ബ്ലോക്കിലും റെക്കോര്‍ഡ് റൂമിലും അവര്‍ പരിശോധന നടത്തി. ജയലളിതയുടെ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന പൂങ്കുണ്ട്‌റന്‍ ഉപയോഗിച്ച ഒന്നാം നിലയിലെമുറിയിലും പരിശോധന നടത്തി. 
 
എല്ലായിടങ്ങളിലും ശശികലയെ കേന്ദ്രീകരിച്ചുള്ള പരിശോധനയാണ് നടന്നത്. സംഭവം അറിഞ്ഞ് സ്ഥല്ലത്തെത്തിയ അണ്ണാ ഡിഎംകെ ദിനകര പക്ഷത്തെ പ്രവര്‍ത്തകര്‍ സ്ഥലത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പോയസ് ഗാര്‍ഡന് മുന്നില്‍ കുത്തിയിരുന്നായിരുന്നു അവര്‍ പ്രതിഷേധിച്ചത്. ഒരു കുടുംബത്തെ മാത്രം ലക്ഷ്യം വെച്ചുള്ള നടപടിയാണ് ഇതെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയാണ് ഇതിന്റെ പിന്നിലെന്നും ദിനകരപക്ഷം ആരോപിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article