തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് വാര്‍ത്താക്കുറിപ്പില്‍ ആശുപത്രി അധികൃതര്‍. നിലവിലുള്ള മരുന്നുകള്‍ തുടരാന്‍ ഡോക്ടര്‍മാരുടെ യോഗത്തില്‍ തീരുമാനമായെന്നും കുറച്ചു ദിവസം കൂടി ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നും അപ്പോളോ ആശുപത്രി അധികൃതര്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കുന്നു.
ജയലളിതയുടെ ശരീരം മരുന്നുകളോട് മികച്ച രീതിയില്‍ പ്രതികരിക്കുന്നുണ്ട്. അണുബാധയ്ക്ക് ചികിത്സ തുടരും. ഇത് ആദ്യമായാണ് ആരോഗ്യവിവരം ആശുപത്രി പുറത്തുവിട്ടത്. ലണ്ടനില്‍ നിന്ന് എത്തിയ വിദഗ്ധ ഡോക്ടര്‍ റിച്ചാര്‍ഡ് ജോണ്‍ ബെലെ വിശദപരിശോധന നടത്തിയതായും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ജയലളിത സുഖം പ്രാപിക്കുന്നതായി എ ഐ എ ഡി എം കെ നേരത്തെ വ്യക്തമാക്കിയിരുന്നു.