സ്വന്തം രാജ്യത്തിനകത്തു തന്നെ വംശീയാധിക്ഷേപത്തിന് വിധേയയാകേണ്ടി വന്ന ദുരവസ്ഥയാണ് മണിപ്പൂരി ഇംഫാല്‍ സ്വദേശി മോണിക്ക കാംങ്കേംബം നവമാധ്യങ്ങളിലൂടെ പങ്കുവച്ചത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വംശീയാധിക്ഷേപം നടന്നതായി യുവതി ആരോപിക്കുന്നത്.
ഇഡബ്ല്യുഎച്ച്എ സര്‍വ്വകലാശാലയും ഐക്യരാഷ്ട്ര സംഭയും സംയുക്തമായി സംഘടിപ്പിച്ച ലോക വനിതാ വികസന സമ്മേളനത്തില്‍ പങ്കെടുക്കുവാന്‍ വേണ്ടി സിയോളിലേക്ക് പോകാന്‍ വേണ്ടി എത്തിയതായിരുന്നു മോണിക്ക. ഇമിഗ്രേഷന്‍ വിഭാഗത്തില്‍ നിന്ന് മോണിക്കയോട് നിങ്ങള്‍ ശരിക്കും ഇന്ത്യക്കാരിയാണോ എന്ന് ചോദിച്ചു. ഇക്കാര്യങ്ങള്‍ മോണിക്ക ഫേസ്ബുക്കില്‍ കുറിച്ചതോടെ ഇന്ത്യയിലെ വംശീയാധിക്ഷേപം ലോകം അറിഞ്ഞു. ഇക്കാര്യം ഒരു മാധ്യമപ്രവര്‍ത്തകന്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജിനെ അറിയിച്ചപ്പോള്‍ നടപടിയെടുക്കുമെന്ന് മറുപടി നല്‍കി.