നിര്‍മ്മാണത്തില്‍ അഴിമതി; അഴിമതിക്കാരനായ പഞ്ചായത്ത് സെക്രട്ടറിയെ ഐഎഎസ് ഉദ്യോഗസ്ഥ പരസ്യമായി ഏത്തമീടിച്ചു

Webdunia
വ്യാഴം, 5 മെയ് 2016 (15:49 IST)
അഴിമതി നടത്തിയ പഞ്ചായത്ത് സെക്രട്ടറിയെ ഐഎഎസ് ഉദ്യോഗസ്ഥ പരസ്യമായി ഏത്തമീടിച്ചു. മധ്യപ്രദേശിലെ സിംഗ്‌രൗലി ജില്ലയിലാണ് ജനങ്ങളുടെ സാന്നിധ്യത്തില്‍ സിക്ഷാനടപടികള്‍ നടന്നത്. ഗ്രാമത്തിലെ ടോയ്‌ലറ്റ് നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയതിനാണ് ശിക്ഷ. നിവേദിത ഐഎഎസ് ആണ് പഞ്ചായത്ത് സെക്രട്ടറിയുടെ അഴിമതി കണ്ടെത്തിയത്.

ഗ്രാമത്തില്‍ നിര്‍മ്മിച്ച ടോയ്‌ലറ്റുകളില്‍ വാഷ് ബേസിനുകളും ടാപ്പുകളും നിര്‍മ്മിച്ചതായി ഇയാള്‍ ഫോട്ടോഷോപ്പിലൂടെ കൃത്രിമ ചിത്രങ്ങള്‍ സൃഷ്ടിച്ച ശേഷം പഞ്ചായത്ത് സെക്രട്ടറി ബില്ല് മാറി പണം കൈക്കലാക്കുകയായിരുന്നു. ഇടപാടില്‍ സംശയം തോന്നിയ നിവേദിത സംഭവസ്ഥലത്ത് പരിശേധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

അപ്രതീക്ഷിതമായി പരിശേധന വന്നതോടെ പഞ്ചായത്ത് സെക്രട്ടറിക്ക് തിരിമറികള്‍ മറച്ചുവെക്കാന്‍ സാധിച്ചില്ല. ഗ്രാമവാസികളുടെ സാന്നിധ്യത്തില്‍ നടന്ന പരിശേധനയില്‍ വാഷ് ബേസിനുകളോ പൈപ്പുകളോ ടോയ്‌ലറ്റില്‍ സ്ഥാപിച്ചിട്ടില്ലെന്ന് വ്യക്തമായി. ഇതോടെ ജനങ്ങളുടെ മുന്നില്‍ നിന്ന് പരസ്യമായി ഏത്തമീടാനും തെറ്റുകള്‍ ഏറ്റുപറയാനും നിവേദിത പറഞ്ഞതോടെ പഞ്ചായത്ത് സെക്രട്ടറി അത് അംഗീകരിക്കുകയായിരുന്നു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
Next Article