പ്രധാനമന്ത്രി മോദിയെ പ്രകീര്‍ത്തിച്ച് സാകിര്‍ നായിക്; ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ള ഐക്യമാണ് ലക്‌ഷ്യമെങ്കില്‍ മോദിക്കൊപ്പമാണെന്നും സാകിര്‍ നായിക്
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രകീര്‍ത്തിച്ച് ഇസ്ലാം മതപ്രഭാഷകന്‍ ഡോ സാകിര്‍ നായിക്. സൌദി അറേബ്യയില്‍ നിന്ന് ‘ഇക്കണോമിക് ടൈംസ്’ പത്രത്തിന് അനുവദിച്ച് അഭിമുഖത്തിലാണ് സാകിര്‍ നായിക് മോദിയെ പ്രശംസിച്ചത്. മുസ്ലിം രാഷ്‌ട്രങ്ങള്‍ രണ്ടുവര്‍ഷം കൊണ്ട് സന്ദര്‍ശിച്ച ഏക പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. മുസ്ലിം രാഷ്‌ട്രങ്ങളും ഇന്ത്യയും തമ്മിലുള്ള ബന്ധവും ഹിന്ദു, മുസ്ലിം സൌഹാര്‍ദവും ശക്തിപ്പെടുത്താന്‍ അത് ഉപകരിക്കും. ഒന്നിച്ചാല്‍ ഇന്ത്യയ്ക്ക് സൂപ്പര്‍ പവര്‍ പദവി വീണ്ടെടുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും മുസ്ലിം രാജ്യങ്ങളും തമ്മിലുള്ളതും ഹിന്ദുക്കളും മുസ്ലിങ്ങളും തമ്മിലുള്ളതുമായ ഐക്യമാണ് ലക്‌ഷ്യമെങ്കില്‍ താന്‍ മോദിക്കൊപ്പമാണെന്നും സാകിര്‍ നായിക് വ്യക്തമാക്കി. സര്‍ക്കാരോ ഇന്ത്യന്‍ ഏജന്‍സികളോ ആവശ്യപ്പെട്ടാല്‍ താന്‍ ഇന്ത്യയിലേക്ക് മടങ്ങുമെന്നും നായിക് അഭിമുഖത്തില്‍ വ്യക്തമാക്കി.