പട്‌ന സ്‌ഫോടന പരമ്പരയ്ക്ക് ഉപയോഗിച്ചത് ഭോപ്പാലിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍നിന്ന് മോഷ്ടിച്ച പണം. കേസില്‍ അറസ്റ്റിലായ സിമി നേതാവ് ഹൈദരലിയെ ചോദ്യം ചെയ്തപ്പോഴാണ് സുപ്രധാന വിവരം വെളിപ്പെടുത്തിയത്.
2010 ല്‍ ഭോപ്പാലിലെ ധനകാര്യ സ്ഥാപനത്തില്‍നിന്ന് 2.5 കോടിയുടെ സ്വര്‍ണവും പണവും മോഷ്ടിക്കപ്പെട്ടിരുന്നു. ഈ പണം സിമി പ്രവര്‍ത്തകന്‍ അബു ഫൈസലിനാണ് സ്‌ഫോടനം നടത്തുന്നതിനായി തീവ്രവാദികള്‍ കൈമാറിയത്.
പട്‌നയില്‍ നരേന്ദ്രമോഡി പ്രസംഗിക്കാനിരുന്ന വേദികളിലാണ് കഴിഞ്ഞ ഒക്ടോബറില്‍ സ്‌ഫോടനങ്ങള്‍ നടന്നത്. ആറ് സ്‌ഫോടനങ്ങളില്‍ അഞ്ചുപേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.