ജോലിചെയ്യാത്ത ഭര്‍ത്താവിനെ ഭാര്യ തിളച്ച എണ്ണയോഴിച്ച് കൊലപ്പെടുത്തി

Webdunia
ബുധന്‍, 16 ജൂലൈ 2014 (09:32 IST)
ജാര്‍ഖണ്ഡില്‍ ഉറങ്ങികിടന്ന ഭര്‍ത്താവിനെ ഭാര്യ തിളച്ച എണ്ണയൊഴിച്ച് കോലപ്പെടുത്തി.ഡുംക ജില്ലയിലെ ഗോത്രവര്‍ഗ മേഖലയില്‍ റോബട്ട് ടുഡുവാണ് കൊല്ലപ്പെട്ടത്.

റൊബട്ട് തൊഴില്‍ രഹിതാനാണ് ഭാര്യ റൂബിയാണ് കുടുംബത്തിനായി പണം സംബാദിക്കുന്നത്.റോബട്ട് ജോലിയൊന്നും ചെയ്യാത്തതിനെ ചൊല്ലി ഇവര്‍ തമ്മില്‍ കലഹിക്കുക പതിവായിരുന്നു.കൊലനടന്ന ദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു.വഴ്ക്കിന് ശേഷം രാത്രിയില്‍ ഉറങ്ങികിടന്ന ഭര്‍ത്തവിന്റെ തലയില്‍ ഇവര്‍ തിളച്ച എണ്ണയൊഴിച്ച് പ്രതികാരം വീട്ടുകയായിരുന്നു.

ബഹളം കേട്ട് ഓടിക്കൂടിയ ആളുകള്‍ നാട്ടിലെ വൈദ്യനെ കോണ്ടുവന്നെങ്കിലും റോബര്‍ട്ട് മരണമടയുകയായിരുന്നു.ഭര്‍ത്താവിനെ കോലപ്പെടുത്തിയതില്‍ ഇവര്‍ യാതൊരു ദുഖവും പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറഞ്ഞു.