കേരളത്തിലേക്ക് കുട്ടികളെ കടത്തിയത് അവയവ വില്‍പ്പനക്കും ലൈംഗിക ആവശ്യങ്ങള്‍ക്കുമാണെന്ന ഗുരുതര ആരോപണവുമായി ജാര്‍ഖണ്ഡ് ഉദ്യോഗസ്ഥര്‍.
കോഴിക്കോട്ടെയും മലപ്പുറത്തെയും അനാഥാലയങ്ങളിലേക്ക് കുട്ടികളെ കൊണ്ടുവന്നത് മനുഷ്യക്കടത്ത് തന്നെയാണെന്ന് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്താന്‍ ജാര്‍ഖണ്ഡില്‍നിന്നെത്തിയ ഉദ്യോഗസ്ഥസംഘം അറിയിച്ചു
കേരളത്തില്‍ നിന്നും കുട്ടികളെ രക്ഷിക്കാനായി എന്നാണ് ജാര്‍ഖണ്ട് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഇതിനിടെ സംഭവത്തില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം നടത്തണമെന്ന് കാട്ടി ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ടെകേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.