ഭൂചലനം: ബിഹാറില്‍ 9 മരണം, വന്‍ നാശ നഷ്ടം

Webdunia
ശനി, 25 ഏപ്രില്‍ 2015 (14:39 IST)
ഉത്തരേന്ത്യയില്‍ ഉണ്ടായ കനത്ത ഭൂചലനത്തില്‍ മരണസംഖ്യ ഉയരുന്നു. ഭൂകമ്പത്തില്‍ ബിഹാറില്‍ 9 പേര്‍ കൊല്ലപ്പെട്ടു. യു പിയില്‍ രണ്ട് പേരും പശ്ചിമ ബംഗാളില്‍ ഒരാളുമാണ് മരിച്ചത്. ഭൂചലനത്തില്‍ ബിഹാറില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. 
 
ഭൂചലനമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി ഫോണില്‍ സംസാരിച്ചു. ഡല്‍ഹി, ബീഹാര്‍, മധ്യ പ്രദേശ്, യുപി, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലാണു ഭൂചലനമുണ്ടായത്.
 
 11 :40 മണിയോടയാണ് റിക്ടര്‍ സ്കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലമുണ്ടായത്. ഭൂചലനം 20 സെക്കന്‍ഡ് നീണ്ട് നിന്നതായാണ് റിപ്പോര്‍ട്ടുകള്‍. പിന്നീട് 12: 17 ഓടെ വീണ്ടും ഭൂചലനമുണ്ടായി‍. ഭൂചലമുണ്ടായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഉന്നതതലയോഗം വിളിച്ചു.