ആഗോള വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസൃതമായി പെട്രോള്‍ വില ദിനംപ്രതി നിശ്ചിക്കുന്ന രീതി രാജ്യത്ത് നടപ്പാക്കാന്‍ എണ്ണകമ്പനികള്‍. ഇക്കാര്യവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ എണ്ണ കമ്പനികള്‍ പരിശോധിച്ചു വരികയാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
രാജ്യത്തെ 53000 ത്തോളം വരുന്ന ഫില്ലിങ് സ്റ്റേഷനുകളില്‍ മിക്കവാറും ഓട്ടോമേഷന്‍ സൗകര്യങ്ങള്‍ ലഭ്യമാണ്. ഈ സാഹചര്യത്തില്‍ ദിനം പ്രതിയുള്ള വില നിശ്ചയിക്കുന്നത് തടസ്സം സൃഷ്ടിക്കില്ലെന്നാണ് എണ്ണ കമ്പനികള്‍ കണക്കുകൂട്ടുന്നത്. രാജ്യത്ത് രണ്ടാഴ്ച കൂടുമ്പോഴാണ് എണ്ണ വില പുതുക്കുന്നത്.
പ്രധാനപ്പെട്ട ആഗോള വിപണികളിലെല്ലാം തന്നെ എണ്ണ വില ദിനംപ്രതി പരിഷ്‌കരിക്കുന്ന രീതിയാണ് നിലവിലുളളത്. രാജ്യത്തെ 90ശതമാനം വിപണിയും പൊതുമേഖലാ എണ്ണ കമ്പനികളാണ് കയ്യടക്കിവെച്ചിരിക്കുന്നത്. ഐഒസി, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവക്കാണ് ഇന്ത്യന്‍ എണ്ണവിപണിയില്‍ മേധവിത്തം.