ശശികല പക്ഷത്തിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പണം നല്‍കി: ശരത്കുമാറിന്റെ വീട്ടിൽ റെയ്‍ഡ്

Webdunia
വെള്ളി, 7 ഏപ്രില്‍ 2017 (13:51 IST)
ചലച്ചിത്രതാരം ശരത്കുമാറിന്റെയും തമിഴ്നാട് ആരോഗ്യമന്ത്രി സി വിജയഭാസ്കറിന്റെയും വീടുകളില്‍ ആദായനികുതി വകുപ്പ്  റെയ്ഡ് നടത്തി. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടർന്ന് ആർകെ നഗറിൽ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വോട്ടിനു വേണ്ടി പണം നല്‍കിയെന്നാണ് ആരോപണം. ഇതിനെ തുടര്‍ന്നാണ് റെയ്ഡ്. 
 
ഇരുവരുടെയും ചെന്നൈയിലെ വസതിയിൽ ഇന്ന് പുലർച്ചെയാണ് പരിശോധന നടത്തിയത്.  മന്ത്രി വിജയഭാസ്കറിന്റെയും സഹായികളുടെയുമടക്കം 34 സ്ഥലങ്ങളിലെ വസ്തുക്കളിലാണ് റെയ്ഡ് നടന്നത്. 
 
അതേസമയം ശശികല പക്ഷത്തിന് വോട്ട് ചെയ്യണമെന്നാവശ്യപ്പെട്ട് പണം നല്‍കുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് റെയ്‍ഡ് നടന്നത്. എന്നാല്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത് വിജയഭാസ്കറാണെന്നാണ് വിവരം. 
 
 
 
Next Article