ബീഹാറില്‍ യുവാവിന്റെ ജനനേന്ദ്രിയം മുന്‍ കാമുകി മുറിച്ചുകളഞ്ഞു. അശോക് റാം എന്ന യുവാവിന്റെ ജനനേന്ദ്രിയാണ് പാര്‍വതീ ദേവീ എന്ന മുന്‍കാമുകി മുറിച്ചുകളഞ്ഞത്. അയല്‍വാസികളുടെ സഹായത്തോടെയാണ് ലിംഗം മുറിച്ചു മാറ്റിയത്.മൂന്ന് മക്കളുടെ അമ്മയായ പാര്‍വതീ ദേവിയും അശോക് റാമും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് നാട്ടുകാര്‍ പറയുന്നു. വിവാഹിതയായ പാര്‍വതിയുമായുള്ള അശോകിന്റെ ബന്ധം നാട്ടുകാര്‍ എതിര്‍ത്തിരുന്നു.
നാട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് കുറച്ചുനാള്‍ നാട്ടില്‍ നിന്ന് വിട്ടുനിന്ന അശോക് അടുത്തിടെയാണ് ഗ്രാമത്തില്‍ തിരിച്ചെത്തിയത്. നാട്ടില്‍ തിരിച്ചെത്തിയതിനു ശേഷം പഴയ ബന്ധം പുതുക്കാന്‍ അശോക് റാം ആവശ്യപ്പെട്ടതാണ് വീട്ടമ്മയെ ചൊടിപ്പിച്ചത്. ഈ ആവശ്യം ഉന്നയിച്ച് അശോക് റാമിന്റെ ശല്യം രൂക്ഷമായതോടെ കടും കൈ ചെയ്യാന്‍ യുവതി തീരുമാനിക്കുകയായിരുന്നു.
അശോകിന്റെ ആവശ്യം പാര്‍വതീ ദേവി നിരവധി തവണ നിരസിച്ചെങ്കിലും ഇയാള്‍ ശനിയാഴ്‌ച വീട്ടില്‍ അതിക്രമിച്ചു കയറി വീണ്ടും ശല്യം ചെയ്‌തു. ഇതോടെയാണ് പാര്‍വതീ ദേവീ അറ്റകൈ പ്രയോഗം നടത്തിയത്. ഗുരുതരമായി പരുക്കേറ്റ അശോക് റാം ആശുപത്രിയില്‍ ചികിത്സയിലാണ്. പരാതി ലഭിച്ചാലുടന്‍ കേസെടുക്കുമെന്ന് പോലീസ് അറിയിച്ചു. അശോകിന്റെ ആരോഗ്യ നില മെച്ചപ്പെട്ടാലുടന്‍ കേസ് കൊടുക്കുമെന്ന് ഇയാളുടെ ബന്ധുക്കള്‍ അറിയിച്ചു.