കൊടുംചൂടില്‍ രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 202 മരണം

Webdunia
ഞായര്‍, 31 മെയ് 2015 (18:21 IST)
ആന്ധ്രപ്രദേശ്, തെലങ്കാന, ഒഡീഷ സംസ്ഥാനങ്ങളില്‍ കൊടുംചൂട് ശമനമില്ലാതെ തുടരുന്നു. ചൂടില്‍ രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മാത്രം 202 പേര്‍ മരണമടഞ്ഞു. ആന്ധ്രാപ്രദേശില്‍ മാത്രം 24 മണിക്കൂറിനുള്ളില്‍ 146 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 
 
തെലങ്കാനയില്‍ 52 പേരും മരണമടഞ്ഞു. ആന്ധ്രയിലെ ആകെ മരണസംഖ്യ 1636 ആയി. തെലങ്കാന - 541, ഒഡിഷ - 21 എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ മരിച്ചവരുടെ എണ്ണം. ശനിയാഴ്ച മഹാരാഷ്ട്രയിലെ നാഗ്പുരിലാണ് ഏറ്റവും കൂടുതല്‍ ചൂട് രേഖപ്പെടുത്തിയത് - 47.1