ഉത്തരാഖണ്ഡിൽ ബിജെപി എം എൽ എ സമരത്തിനിടെ കുതിരയുടെ കാല് തല്ലിയൊടിച്ച സംഭവത്തിൽ പ്രതിഷേധ മറുപടിയുമായി തെന്നിന്ത്യൻ സുന്ദരി തൃഷ രംഗത്ത്. എം എൽ എ നരകത്തിൽ പോകാനായി താൻ പ്രാർത്ഥിക്കുമെന്ന് തൃഷ ട്വിറ്ററിൽ കുറിച്ചു. നരകത്തിൽ വെന്തുനീറാൻ താൻ പ്രാർത്ഥിക്കുമെന്നും തൃഷ പ്രതികരിച്ചു. കുതിരയുടെ കാലൊടിച്ച സംഭവം തീർച്ചയായും നാണക്കേടുണ്ടാക്കുന്നതാണെന്നും തൃഷ പറഞ്ഞു.
ഇന്നലെ ബി ജെ പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെതിരെ നടത്തിയ സമരം നിയമസഭാ മണ്ഡലത്തിന് മുന്നില്‍ പോലീസ് തടഞ്ഞപ്പോളായിരുന്നു ബിജെപി എം എൽ എയുടെ അതിക്രമം. സമരക്കാരെ ബാരിക്കേഡ് ഉപയോഗിച്ച് തടയാന്‍ പോലീസ് ശ്രമിച്ചിരുന്നു. സമരം ബാരിക്കേഡിന് അടുത്തെത്തിയപ്പോഴായിരുന്നു പോലീസ് കുതിരയുടെ കാലിന് ബിജെപി എം എല്‍ എ ലാത്തികൊണ്ട് അടിച്ചത്.
മുസൂറിയില്‍ നിന്നുള്ള ഗണേഷ് ജോഷിയുടെ അടിയില്‍ കുതിരയുടെ കാലൊടിഞ്ഞു. കാലൊടിഞ്ഞ് മുറിവുണ്ടായ കുതിരയെ മൃഗാശുപത്രിയുടെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റി. കാല് മുറിച്ച് കളയേണ്ടിവരുമെന്നാണ് കുതിരയെ ചികിത്സിച്ച ഡോക്ടര്‍മാര്‍ പറഞ്ഞത്. കുതിരയ്‌ക്കെതിരെ ലാത്തി ഉപയോഗിക്കുന്ന ബി ജെ പിക്കെതിരെ മുഖ്യമന്ത്രി റാവത്തുള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെതുടർന്ന് എം എല്‍ എയ്‌ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
അതേസമയം താനല്ല കുതിരയുടെ കാലോടിച്ചതെന്നും കുതിരയുടെ മുൻപിൽ പെട്ട പാർട്ടി പ്രവർത്തകനെ താൻ രക്ഷപെടുത്തുന്നതിനിടെയാണ് കുതിരക്ക് അപകടം സംഭവിച്ചതെന്നാണ് ഗണേഷ് ജോഷിയുടെ വാദം. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്നായിരുന്നു എംഎല്‍എയുടെ പ്രതികരണം.