ഭീമാ കൊരേഗാവ് സംഘര്‍ഷ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ അഞ്ച് മനുഷ്യാവകാശ പ്രവര്‍ത്തകരില്‍ ഒരാളെ ഡല്‍ഹി ഹൈക്കോടതി വീട്ടുതടങ്കലില്‍ നിന്ന് മോചിപ്പിച്ച് ഉത്തരവിട്ടു. നവ്‌ലാഖയെ 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ വെച്ചത് ന്യായീകരിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ ദിവസം മനുഷ്യാവകാശ പ്രവര്‍ത്തകരുടെ വീട്ടുതടങ്കല്‍ നാല് ആഴ്ചത്തേക്കു കൂടി നീട്ടിവെച്ച സുപ്രീംകോടതി പ്രതികള്‍ക്ക് ഉചിതമായ കീഴ്ക്കോടതികളെ സമീപിക്കാമെന്നു ഉത്തരവിട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.
അതേസമയം, നവ്‌ലാഖയുടെ വീട്ട് തടങ്കല്‍ രണ്ട് ദിവസം കൂടി നീട്ടണമെന്ന് മഹാരാഷ്ട്ര പൊലീസ് ആവശ്യപ്പെട്ടിരുന്നെങ്കിലും ആ ആവശ്യം കോടതി തള്ളുകയായിരുന്നു. ഈവര്‍ഷം ആദ്യം മഹാരാഷ്ട്രയിലെ ഭീമ കൊരേഗാവ് സംഘര്‍ഷത്തില്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ചാണ് തെലുങ്ക് കവി വരവരറാവു, അഭിഭാഷക സുധാ ഭരദ്വാജ്, സന്നദ്ധ പ്രവര്‍ത്തകന്‍ വെര്‍ണ്ണന്‍ ഗോണ്‍സാല്‍വസ്, അരുണ്‍ ഫെരേര, മാധ്യമ പ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖയുടെ ലാഖ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.