സിഗരറ്റ് പാക്കറ്റില്‍ 85% ഭാഗത്തും ആരോഗ്യ മുന്നറിയിപ്പ് നല്‍കണം

Webdunia
വ്യാഴം, 16 ഒക്‌ടോബര്‍ 2014 (09:29 IST)
സിഗരറ്റ് പാക്കറ്റിന്‍റെ 85 ശതമാനം ഭാഗത്തും ആരോഗ്യ മുന്നറിയിപ്പുകള്‍ നല്‍കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പുകയില കമ്പനികള്‍ക്ക്‌ ഇത് സംബന്ധിച്ചുള്ള വിജ്‌ഞാപനം പുറപ്പെടുവിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ വ്യക്‌തമാക്കി.
 
സിഗരറ്റ്, ബീഡി പായ്ക്കറ്റുകളില്‍ പുകവലിയുടെ ദൂഷ്യഫലങ്ങള്‍ വ്യക്തമാക്കുന്നതിനായി നിലവില്‍ 5 ശതമാനം ഭാഗമാണ് ഉപയോഗിച്ചിരുന്നത്. ഇതാണ് 85 ശതമാനമാക്കി കേന്ദ്രം ഉയര്‍ത്തിയത്. ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ദേശം കര്‍ശനമായി നടപ്പാക്കുമെന്നും കേന്ദ്രമന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. പുതിയ ഉത്തരവ് നടപ്പാകുന്നതോടെ സിഗററ്റ്‌ പായ്‌ക്കറ്റില്‍ മുന്നറിയിപ്പ്‌ ഏറ്റവും കൂടുതല്‍ ഭാഗത്ത്‌ ഉപയോഗിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും എത്തും.
 
 
മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്  ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.