ഇരട്ടസഹോദരിമാരുടെ വധശിക്ഷക്ക് ഹൈക്കോടതി സ്റ്റേ

Webdunia
വ്യാഴം, 21 ഓഗസ്റ്റ് 2014 (08:40 IST)
കുട്ടികളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ  ഇരട്ടസഹോദരിമാരുടെ വധശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. പുതിയ മാപ്പപേക്ഷയുമായി ഇവര്‍ കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച സാഹചര്യത്തിലാണ് നടപടി. ഹര്‍ജി പരിഗണിക്കുന്ന വരെയാണ് സ്റ്റേ. ശിക്ഷ വിധിക്കപ്പെട്ട് 13 വര്‍ഷം ജയിലില്‍ കിടന്നു എന്ന് കാണിച്ചാണ് മുംബെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
 
2006ലാണ് മഹാരാഷ്ട്ര സ്വദേശികളായ രേണുക ഷിന്‍ഡെ, സീമ ഗവിത് എന്നിവര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചത്.  13 കുട്ടികളെ തട്ടിക്കൊണ്ടുപോവുകയും അഞ്ച് പേരെ കൊലപ്പെടുത്തുകയും ചെയ്തു എന്നതാണ് കേസ്.
 
വധശിക്ഷക്ക് വിധിക്കപ്പെട്ട്  ജയിലില്‍ കഴിഞ്ഞവരുടെ ശിക്ഷ ജീവപര്യന്തമായി ഇളവ് നല്‍കണമെന്ന സുപ്രീംകോടതിയുടെ  ഉത്തരവാണ്  ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നത്.