ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 8 ഡിസം‌ബര്‍ 2021 (16:16 IST)
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടു. അപകട കാരണം കണ്ടെത്തുന്നതിനാണ് അന്വേഷണം. സംഭവത്തില്‍ വ്യോമസേന മേധാവി അപകടസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. ദില്ലിയില്‍ കേന്ദ്ര മന്ത്രിസഭ അടിയന്തിര യോഗം ചേരുകയാണ്. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് പ്രധാനമന്ത്രിയോട് വിവരങ്ങള്‍ വിശദമാക്കി. വ്യോമസേനയുടെ എം ഐ17 V5 ഹെലികോപ്റ്ററാണ് തകര്‍ന്നത്. മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article