തമിഴ്‌നാട്ടില്‍ തീവ്രന്യൂനമര്‍ദ്ദം കരതൊട്ടു; 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 19 നവം‌ബര്‍ 2021 (08:18 IST)
തമിഴ്‌നാട്ടില്‍ തീവ്രന്യൂനമര്‍ദ്ദം കരതൊട്ടു. സംസ്ഥാനത്തെ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വരും മണിക്കൂറുകളില്‍ മഴ ശക്തമാകുമെന്നാണ് പ്രവചനം. ചെന്നൈയുടെ താഴ്ന്ന പ്രദേശങ്ങള്‍ വീണ്ടും വെള്ളത്തിനടിയിലാകുകയാണ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂനമര്‍ദ്ദം ഇന്ന് പുലര്‍ച്ചെയാണ് വടക്കന്‍ തമിഴ്‌നാട്, ആന്ധ്ര തീരങ്ങള്‍ തൊട്ടത്. പുതുച്ചേരി തീരത്ത് 45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുവീശുന്നുണ്ട്. തമിഴ്‌നാട്ടിലും ആന്ധ്ര തീരങ്ങളിലും കനത്ത ജാഗ്രതയാണ്.
 
അതേസമയം കേരളത്തില്‍ ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ജില്ലകള്‍ ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ടുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

Next Article