തമിഴ്‌നാട്ടില്‍ മഴ ശക്തം: എട്ടുജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 2 നവം‌ബര്‍ 2021 (15:25 IST)
തമിഴ്‌നാട്ടില്‍ മഴ ശക്തമായതിനെ തുടര്‍ന്ന് എട്ടുജില്ലകളിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. ചെങ്കല്‍പട്ട്, കാഞ്ചിപുരം, തിരുവണ്ണാമലൈ, മയിലാടുതുറൈ, പെരമ്പലൂര്‍, കൂടല്ലൂര്‍, വില്ലുപുറം, അറിയല്ലൂര്‍ തുടങ്ങിയ ജില്ലകളിലാണ് അവധി. അതേസമയം ചെന്നൈയും മഴമൂലം അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിങ്കളാഴ്ചമുതല്‍ തമിഴ്‌നാട്ടിലെ പലഭാഗത്തും ശക്തമായ മഴ തുടരുകയാണ്. 
 
മഴയോടൊപ്പം ശക്തമായ ഇടിമിന്നല്‍ മയിലാടുതുറൈ, തിരുവരുള്‍, നാഗപട്ടിനം, പുതുച്ചേരി പ്രദേശങ്ങളില്‍ ഉണ്ടാകാമെന്ന് കാലവസ്ഥാ കേന്ദ്രവും അറിയിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ 41 മില്ലീമീറ്റര്‍ മഴ ലഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article