ബീഹാറില്‍ ജീവനെടുത്ത് ഉഷ്‌ണക്കാറ്റ്; 130 മരണം, 100 ലധികം പേര്‍ ചികിത്സയില്‍ - സംസ്ഥാനത്ത് നിരോധ‍നാജ്ഞ

Webdunia
ചൊവ്വ, 18 ജൂണ്‍ 2019 (14:39 IST)
ബീഹാറില്‍ ഉഷ്‌ണക്കാറ്റില്‍ മരിച്ചവരുടെ 130 ആയി. 106 പേ‍ർ സൂര്യാഘാതമേറ്റ് ചികിത്സയിലാണ്. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് ഉയർന്ന ചൂട് രേഖപ്പെടുത്തിയത്. ഔറംഗബാദിലാണ്  മരണസംഖ്യ കൂടുതല്‍.

സംസ്ഥാനത്തിൻറെ പല ഭാഗത്തും കടുത്ത ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഗയയിലാണ് ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തിയത്. ഇവിടെ 35 പേരാണ് സൂര്യാഘാതമേറ്റ് മരിച്ചത്.

ചൂട് കൂടിയ പശ്ചാത്തലത്തിൽ ഗയയിൽ പൊലീസ് ഇന്നലെ നിരോധ‍നാജ്ഞ പ്രഖ്യാപിച്ചിരുന്നു. രാവിലെ 11 മുതൽ 4 മണിവരെ പ്രദേശത്ത് വെയിലത്തുള്ള ജോലികൾ ഒഴിവാക്കിയും ജില്ലാ ഭരണകൂടം ഉത്തരവിട്ടിരുന്നു. സ്‌കൂളുകള്‍‌ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം 22വരെ അവധി നല്‍കി.

സംസ്ഥാനത്ത് തൊഴിലുറപ്പ് പദ്ധതികളും താൽക്കാലികമായി നിർത്തിവച്ചു. മരിച്ചവരുടെ ബന്ധുക്കൾക്ക് സർക്കാർ നാല് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ജില്ല മജിസ്ട്രേറ്റുമാർക്ക് സര്‍ക്കാര്‍ നിർദേശം നൽകി.

മസ്തിഷ്കജ്വരം മൂലം 84 കുട്ടികള്‍ ബീഹാറില്‍ ഇതിനോടകം മരണപ്പെട്ടു കഴിഞ്ഞു. ഇതിനൊപ്പമാണ് ഉഷ്ണക്കാറ്റിലും കൂട്ടമരണങ്ങള്‍ ഉണ്ടാവുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article