സിപിഎം നേതാക്കളുടെ മുറിയിലും പരിശോധന നടന്നു; പ്രശ്‌നമുണ്ടാക്കിയത് കോണ്‍ഗ്രസ് നേതാക്കള്‍ മാത്രം !

രേണുക വേണു

ബുധന്‍, 6 നവം‌ബര്‍ 2024 (11:37 IST)
Shafi Parambil and VK Sreekandan (Congress, Palakkad)

പാലക്കാട് നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധന. എ.എസ്.പി അശ്വതി ജിജിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എന്നാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഈ പരിശോധനയ്‌ക്കെതിരെ രംഗത്തുവരികയായിരുന്നു. പൊലീസുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകാതിരുന്നത് വന്‍ വിവാദമായി. എംപിമാരായ ഷാഫി പറമ്പില്‍, വി.കെ.ശ്രീകണ്ഠന്‍ എന്നിവര്‍ പൊലീസ് നടപടിക്കെതിരെ രംഗത്തെത്തിയിരുന്നു. 
 
അതേസമയം കോണ്‍ഗ്രസ് നേതാക്കളുടെ മുറിയില്‍ മാത്രമല്ല പരിശോധന നടന്നത്. സിപിഎം നേതാക്കളുടെ മുറിയും പരിശോധിച്ചിരുന്നു. രാത്രി 12 മണിക്ക് പൊലീസ് സംഘം തന്റെ മുറിയിലും എത്തിയെന്നും തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരിശോധനയാണെന്നു പറഞ്ഞെന്നും സിപിഎം നേതാവ് എം.വി.നികേഷ് കുമാര്‍ പറഞ്ഞു. 
 


' എന്റെ മുറിയിലും വന്ന് നോക്കിയിരുന്നു. ഒരു 12 മണിയായപ്പോള്‍ അവര്‍ വന്നു. ഞാന്‍ റൂം തുറന്നുകൊടുത്തു. അവര്‍ പരിശോധിച്ചു പോയി. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിശോധനയാണെന്നു പറഞ്ഞു. സാധാരണ തിരഞ്ഞെടുപ്പ് സമയത്ത് ഇത്തരം പരിശോധനകള്‍ നടക്കുന്നത് സ്വാഭാവികമാണ്. കോണ്‍ഗ്രസുകാര്‍ ഇത്ര ടെന്‍ഷന്‍ ആവുന്നതും സംഘര്‍ഷം ഉണ്ടാക്കുന്നതും എന്തിനാണ്,' നികേഷ് കുമാര്‍ പറഞ്ഞത്. 
 
ഹോട്ടല്‍ മുറിയിലെ മറ്റെല്ലാവരും പരിശോധനയോടു സഹകരിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് സംഘര്‍ഷം ഉണ്ടാക്കിയത്. സിപിഎം എംഎല്‍എ എം.വിജിന്റെ മുറിയിലും സംഘം പരിശോധന നടത്തിയിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍