ആദ്യത്തെ ആവേശം പിന്നീട് കാണിച്ചില്ല, വീഴ്ചയ്ക്ക് വലിയ വില നൽകേണ്ടിവരുന്നു: കേരളത്തെ രൂക്ഷമായി വിമർഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രി

Webdunia
ഞായര്‍, 18 ഒക്‌ടോബര്‍ 2020 (11:46 IST)
ഡല്‍ഹി: കൊവിഡ് പ്രതിരോധത്തിൽ കേരളത്തെ രൂക്ഷമായി വിമർഷിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേരളം ആദ്യം കാണിച്ച ജാഗ്രത പിന്നീട് ഉണ്ടായില്ല എന്നും, പ്രതിരോധത്തിൽ നടത്തിയ വീഴ്ചകൾക്ക് കേരളം ഇപ്പോൾ വലിയ വില നൽകേണ്ടീവരുന്നു എന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. സണ്‍ഡേ സംവാദ് പരിപടിയിലാണ് കേരളത്തെ വിമർശിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയത്. 
 
കേരളം തുടക്കത്തില്‍ കാണിച്ച പ്രതിരോധ നടപടികള്‍ പിന്നീട് ഉണ്ടായില്ല. സംസ്ഥാനത്തിന്റെ ഭാഗത്ത് നിന്നുണ്ടായ വന്‍വീഴ്ചയാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. രാജ്യത്ത് കോവിഡിന് ജനിതകമാറ്റം സംഭവിച്ചിട്ടില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ രോഗികളുടെ എണ്ണം വലിയ തോതില്‍ ഉയരുന്നതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ വിലയിരുത്തല്‍. പുതിയ കേസുകളില്‍ 15 ശതമാനവും കേരളത്തില്‍ നിന്നാണെന്നാണ് കണക്ക്. രോഗവ്യാപനം കൂടുതലുള്ള കര്‍ണാടക, ബംഗാള്‍, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, കേരളം എന്നീ സംസ്ഥാനങ്ങളിലേയ്ക്ക് രോഗപ്രതിരോധത്തിനായി പ്രത്യേക സംഘത്തെ കേന്ദ്രം അയച്ചേക്കും  

അനുബന്ധ വാര്‍ത്തകള്‍

Next Article