പശ്ചിമഘട്ട വിഷയത്തില്‍ കേന്ദ്ര സർക്കാരിന് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ അന്ത്യശാസനം നല്‍കി. ഈ കാര്യത്തില്‍ ഒരാഴ്ചയ്ക്കുള്ളിൽ തീരുമാനം കൈക്കൊള്ളണമെന്നും. അല്ലെങ്കിൽ ട്രൈബ്യൂണൽ കടുത്ത ഉത്തരവ് ഇറക്കാൻ നിർബന്ധിതമാവുമെന്നും മുന്നറിയിപ്പ് നൽകി.
ഗാഡ്ഗിൽ-കസ്തൂരി രംഗൻ റിപ്പോർട്ടുകൾ നടപ്പാക്കുന്നത് സംബന്ധിച്ച ആശയക്കുഴപ്പമാണ് കേന്ദ്ര സർക്കാരിനെതിരെ ഇത്തരത്തിലുള്ള നിലപാടിന് കാരണമായത്.
റിപ്പോർട്ട് നടപ്പാക്കുന്ന കാര്യത്തിൽ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ ഒളിച്ചുകളി അവസാനിപ്പിക്കണം. ഗാഡ്ഗില്‍ റിപ്പോർട്ട് സർക്കാർ തള്ളിക്കളഞ്ഞതാണോയെന്നും ട്രൈബ്യൂണൽ ചോദിച്ചു.