ദളിത് ബാലന്റെ മരണം: ആത്മഹത്യയെന്ന് ഹരിയാന മുഖ്യമന്ത്രി

Webdunia
വെള്ളി, 23 ഒക്‌ടോബര്‍ 2015 (16:01 IST)
പോലീസുകാര്‍ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന ദളിത് ബാലന്റെത് ആത്മഹത്യയെന്ന് ഹരിയാന സര്‍ക്കാര്‍. ഇരുവീട്ടുകാര്‍ തമ്മിലുണ്ടായ പ്രശ്‌നത്തെ തുടര്‍ന്നാണ് ബാലന്‍ ആത്മഹത്യ ചെയ്തതെന്നും ജാതിവിവേചനമോ മറ്റോ ഉള്ള കാരണം കൊണ്ടല്ലെന്നും മുഖ്യമന്ത്രി ഹരിയാന മുഖ്യമന്ത്രി  മനോഹര്‍ ഖട്ടാര്‍  പറഞ്ഞു. അതേസമയം, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ ഹരിയാനയിലെ സോനാപതിയിലെ ഗോഹാനയിലെ പതിനാലുകാരനായ ഗോവിന്ദ് കൊല്ലപ്പെട്ടിരുന്നു. പ്രാവിനെ മോഷ്ടിച്ചെന്നാരോപിച്ച് കസ്‌റ്റഡിയിലെടുത്ത ദളിത് ബാലനെ പൊലീസുകാര്‍ മര്‍ദിച്ചു കൊലപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്ന്ത്. അയല്‍വീട്ടിലെ പ്രാവിനെ മോഷ്ടിച്ചെന്ന കുറ്റത്തിനാണ് ഗോവിന്ദനെ പൊലീസ് കസ്‌റ്റഡിയിലെടുത്തത്.

പ്രശ്നം പറഞ്ഞു തീര്‍ക്കാന്‍ ഗോവിന്ദനെയും വീട്ടുകാരെയും പരാതിക്കാരെയും പൊലീസ് സ്റേഷനിലേക്ക് വിളിച്ചുവരുത്തി. സ്‌റ്റേഷനിലെത്തിയ ഗോവിന്ദയുടെ മാതാപിതാക്കളോട് ഗോവിന്ദയെ മോചിപ്പിക്കണമെങ്കില്‍ 10000 രൂപ കൈകൂലി നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. രണ്ട് പോലീസുകരാണ് തന്റെ മകന്റെ കൊലപാതകത്തിന് പിന്നിലെന്നും ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും നഷ്ടപരിഹാരമായി പത്ത് ലക്ഷം രൂപ നല്‍കണമെന്നും കുട്ടിയുടെ മാതാപിതാക്കള്‍ ആവശ്യപ്പെട്ടു.