ഗുജറാത്തില്‍ പട്ടേല്‍ സമുദായക്കാര്‍ നടത്തിവരുന്ന സമരത്തിന്റെ നേതാവ് ഹര്‍ദിക് പട്ടേലിന്റെ അശ്ലീല വീഡിയോ പുറത്ത്. സംവരണത്തിനുവേണ്ടിയുള്ള സമരം കേന്ദ്രത്തിലേക്ക് വ്യാപിപ്പിക്കും എന്നറിയിച്ചതിന് പിന്നാലെയാണ് വീഡിയോയും പുറത്തായിരിക്കുന്നത്. വീഡിയോ മൊബൈൽ ക്യാമറയിൽ പകർത്തിയതാണെന്നാണ് സൂചന.
അജ്ഞാതയായ ഒരു പെണ്‍കുട്ടി ഹര്‍ദിക് പട്ടേലിന്റെ മുകളില്‍ കയറി ഇരിക്കുന്ന തരത്തിലാണ്‍ പുറത്തുവന്നിരിക്കുന്ന ദൃശ്യങ്ങള്‍. ഒരു ദേശീയ മാധ്യമമാണ് വീഡിയോ പുറത്തുവിട്ടത്. സമരം നടക്കുമ്പോള്‍ പുറത്തുവന്ന വീഡിയോ ഹര്‍ദിക് പട്ടേലിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്ന് ഉറപ്പാണ്.
വീഡിയോയിലുള്ളത് ഹര്‍ദിക് പട്ടേല്‍ തന്നെയാണോ അല്ലയോ എന്നത് സംബന്ധിച്ച് സ്ഥിരീകരണം ലഭ്യമല്ല. ഗുജറാത്തില്‍ ഒബിസി സംവരണം ആവശ്യപ്പെട്ട് വിവിധ പട്ടേല്‍ സമുദായക്കാരാണ് പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭങ്ങളില്‍ ഇതുവരെ 10 പേരാണ് കൊല്ലപ്പെട്ടത്.