ഹർഭ‌ജൻ സിങ് ആം ആദ്‌മി പാർട്ടി രാജ്യസഭാ സ്ഥാനാർഥി

വ്യാഴം, 17 മാര്‍ച്ച് 2022 (14:43 IST)
മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഹർഭജൻ സിങ് പഞ്ചാബിൽ നിന്നുള്ള ആം ആദ്‌മി പാർട്ടിയുടെ രാജ്യസഭാ സ്ഥാനാർഥിയാകും. പാർട്ടി തന്നെയാണ് ഈ വിവരം ഔദ്യോഗികമായി പ്രഖ്യാപിച്ചത്.ഈ മാസം അവസാനം നടക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പഞ്ചാബില്‍ എഎപിക്ക് അഞ്ചു സീറ്റുകള്‍ ലഭിക്കും.
 
ഭഗവന്ത് മന്നിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ ഹർഭജന് കായിക സര്‍വകലാശാലയുടെ ചുമതലകൂടി നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഹര്‍ഭജന്‍ ബിജെപിയിലും കോണ്‍ഗ്രസിലും ചേര്‍ന്നേക്കുമെന്ന് ഊഹാപോഹങ്ങള്‍ ഉയര്‍ന്നിരുന്നു. തിരെഞ്ഞെടുപ്പിന് മുൻപ് പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സിദ്ദു ഹര്‍ഭജനപ്പമൊള്ള ഫോട്ടോ ട്വീറ്റ് ചെയ്തതാണ് അഭ്യൂഹങ്ങൾക്കിടയാക്കിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍