ഇന്ത്യയില്‍ ചെന്ന് ഹിന്ദുക്കളെ കൊല്ലാൻ ഹാഫിസ് സയിദ് പറഞ്ഞതായി പിടിയിലായ പാക് ഭീകരന്‍

Webdunia
വെള്ളി, 21 ഓഗസ്റ്റ് 2015 (14:03 IST)
മുംബൈ ഭീകരാക്രമണക്കേസിലെ സൂത്രധാരൻ ഹാഫിസ് സയിദ് ലഷ്കര്‍ ഇ- തൊയ്ബ ക്യാമ്പുകള്‍ സന്ദർശിച്ചിരുന്നുവെന്ന്‍ പിടിയിലായ പാക് ഭീകരന്‍ നവേദ് വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യാമ്പിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരോട് ഇന്ത്യയില്‍ ചെന്ന് ഹിന്ദുക്കളെ കൊല്ലാൻ ഹാഫിസ് ആഹ്വാനം നല്‍കിയതായും നവേദ് പറഞ്ഞു. എന്‍ഐഎയുടെ ചോദ്യം ചെയ്യലിലാണ് നവേദ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

ഉദംപൂരില്‍ നിന്നും ബി.എസ്എഫിനെ ആക്രമിക്കുന്നതിനിടെയാണ് പാക് ലഷ്കര്‍ ഭീകരനായ നവേദ് പിടിയിലായത്. ഇയാളെ കഴിഞ്ഞ ദിവസം നുണപരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു. നിരന്തരം മൊഴി മാറ്റി പറയുന്നതിനാലാണ് പോളിഗ്രാഫ് ടെസ്റ്റിനു വിധേയനാക്കിയത്‌.