ഹാദിയക്കേസിൽ എൻ ഐ എയുടെ റിപ്പോർട്ട്. ഹാദിയയുടെ മൊഴി കണക്കിലെടുക്കരുതെന്ന് എൻ ഐ എ സുപ്രിംകോടതിയിൽ അറിയിക്കും. ആശയം അടിച്ചേൽക്കപ്പെട്ട വ്യക്തിത്വമാണ് ഹാദിയയുടേത്. അതിനാൽ അങ്ങനെയുള്ള ഒരാൾക്ക് സ്വതന്ത്രമായി ചിന്തിക്കാൻ കഴിയില്ലെന്നും എൻ ഐ എ റിപ്പോർട്ട് ചെയ്യുന്നു.
വിവാഹത്തിനുള്ള ഹാദിയയുടെ സമ്മതം പരിഗണിക്കാനാവില്ലെന്ന് എന്‍ഐഎ റിപ്പോർട്ടിൽ പറയുന്നു. താനുമായുള്ള ഹാദിയ(അഖില)യുടെ വിവാഹം ഹൈക്കോടതി റദ്ദാക്കിയതിനെതിരെയാണ് ഷെഫിന്‍ ജഹാൻ സുപ്രിംകോടതിയിൽ ഹർജി നൽകിയത്. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറിയതെന്നും വിവാഹിതയായതെന്നും ഹാദിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളോടു പറഞ്ഞിരുന്നു.
ഹാദിയയുടെ മനോനില ശരിയല്ലെന്ന് അച്ഛന്‍ അശോകന്റെ അഭിഭാഷകര്‍ തിങ്കളാഴ്ച സുപ്രീംകോടതിയില്‍ വാദിക്കാൻ സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ അശോകനെ പിന്തുണയ്ക്കാൻ എൻ ഐ എ തയ്യാറായേക്കും. എന്നാൽ, ഇത് സാധൂകരിക്കുന്ന മെഡിക്കൽ രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.