ഭൂമി കൈയ്യേറ്റം; ഹൈക്കോടതി വിധി റദ്ദാക്കണം, നിയമോപദേശം മറികടന്ന് തോമസ് ചാണ്ടി സുപ്രിംകോടതിയിൽ

വെള്ളി, 24 നവം‌ബര്‍ 2017 (12:08 IST)
ഭൂമി കൈയ്യേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ വിധി റദ്ദാക്കണമെന്ന ആവശ്യവുമായി മുൻ മന്ത്രി തോമസ് ചാണ്ടി സുപ്രിംകോടതിയിൽ. മന്ത്രിസഭയ്ക്ക് കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടുവെന്ന വിധി തെറ്റാണെന്നും കലക്ടർ ടിവി അനുപമയുടെ റിപ്പോർട്ട് സ്റ്റേ ചെയ്യണമെന്നും തോമസ് ചാണ്ടി നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നു.
 
സ്വകാര്യ വ്യക്തിയെന്ന നിലയിലാണ് ഹൈക്കോടതിയെ സമീപിച്ചതെന്നും ഹർജിയിൽ പറയുന്നു.
കായൽ കയ്യേറ്റത്തിൽ ഹൈക്കോടതിയിൽനിന്ന് പ്രതികൂല വിധി ഉണ്ടായതിനെ തുടർന്ന് ചാണ്ടിക്ക് മന്ത്രിസ്ഥാനം രാജിവെയ്ക്കേണ്ടി വന്നിരുന്നു.
 
മാർത്താണ്ഡം കായലിലെ ഭൂമികയ്യേറ്റവും ലേക്ക് പാലസ് റിസോർട്ടിനു മുന്നിലെ നിലംനികത്തലും സ്ഥിരീകരിച്ച കലക്ടറുടെ റിപ്പോർട്ടിൽ ഹൈക്കോടതി ചാണ്ടിക്കെതിരായ് വിധിച്ചിരുന്നു. വിഷയത്തിൽ സുപ്രിംകോടതിയെ സമീപിച്ചാൽ തിരിച്ചടി ഉണ്ടാകുമെന്ന് നിയമോപദേശം ഉണ്ടായിരുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍