ഗുജറാത്തില്‍ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്; ബിജെപിക്ക് ആധി, കോണ്‍ഗ്രസിന് പ്രതീക്ഷ

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (09:44 IST)
വിവാദങ്ങള്‍ക്കും ചർച്ചകൾക്കും ഇടയിൽ ഗുജറാത്ത് നിയമസഭയിലേക്കുള്ള അവസാനഘട്ട വോട്ടെടുപ്പ് ഇന്ന്. വടക്കന്‍ മധ്യ ഗുജറാത്തില്‍ പതിനാലു ജില്ലകളിലെ 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 2.22 കോടി വോട്ടര്‍മാര്‍ ഇന്നു ബൂത്തുകളിലെത്തും. 
 
ബിജെപി അധ്യക്ഷന്‍ അമിത് ഷാ നാരാണ്‍പുര സബ് സോണല്‍ ഓഫീസില്‍ എത്തി വോട്ട് രേഖപ്പെടുത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീര്‍ബന്‍ പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്കും ബി ജെ പിയെ അട്ടിമറിക്കാമെന്ന് പ്രതീക്ഷിക്കുന്ന കോൺഗ്രസിനും ഒരുപോലെ നിർണായകമാണ് ഇന്നത്തെ വോട്ടെടുപ്പ്.
 
പോളിങ് പൂര്‍ത്തിയായ ശേഷം വൈകീട്ടോടെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. എന്നാല്‍ വിധിയറിയാന്‍ ഡിസംബര്‍ 18 വരെ കാത്തിരിക്കണം. നാട്ടുകാരനായ പ്രധാനമന്ത്രിയെ ഗുജറാത്ത്കാര്‍ കൈവിടില്ലെന്ന വിശ്വാസത്തിലാണ് ബിജെപി.  
 
നിയമസഭാ തെരഞ്ഞെടുപ്പുകളിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പുകളിലും നഗരങ്ങളും ഗ്രാമങ്ങളും വ്യത്യസ്തമായി വോട്ടുചെയ്യുന്നു എന്നതാണ് ഗുജറാത്തിന്റെ സവിശേഷത.

അനുബന്ധ വാര്‍ത്തകള്‍

Next Article