വരന്‍ മദ്യപിച്ചെത്തി, കലിയടങ്ങാതെ വധു; പിന്നാലെ വിവാഹം മുടങ്ങി
വരന്‍ മദ്യപിച്ചെത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ബീഹാറിലെ ഛപ്രയിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. ഇരുപതുകാരിയായ റിങ്കി കുമാരിയാണ് ബബ്ലു കുമാറുമായുള്ള കല്യാണത്തില്‍ നിന്നും ഒഴിവായത്.
വധു മണ്ഡപത്തില്‍ എത്തിയതിന് പിന്നാലെയാണ് ബബ്ലുവും എത്തേണ്ടിയിരുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച ശേഷം മണ്ഡപത്തിലേക്ക് എത്തിയ ഇയാള്‍ മദ്യലഹരിയില്‍ വീഴാന്‍ തുടങ്ങി. ബബ്ലു മദ്യപിച്ചാണ് എത്തിയതെന്ന് മനസിലാക്കിയ റിങ്കി മാതാപിതാക്കളോട് വിവാഹ ചടങ്ങുകള്‍ നിര്‍ത്തിവയ്‌ക്കാന്‍ ആവശ്യപ്പെട്ടു.
ഇരുകുടുംബങ്ങളും സമാധാനിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും റിങ്കി തന്റെ തീരുമാനത്തില്‍ തന്നെ ഉറച്ചുനിന്നതോടെ വിഹാഹം മുടങ്ങി. വിവാഹം നിര്‍ത്തിവച്ചതിന് പിന്നാലെ നല്‍കിയ സ്ത്രീധനം മുഴുവന്‍ തിരിച്ചുവാങ്ങിച്ച ശേഷമാണ് വരന്റെ വീട്ടുകാരെ റിങ്കിയുടെ വീട്ടുകാര്‍ തിരിച്ചയച്ചത്.