9,2000കോടി കുടിശിക വെള്ളീയാഴ്ച അർധരാത്രി തീർക്കണമെന്ന് അന്ത്യശാസനം

Webdunia
വെള്ളി, 14 ഫെബ്രുവരി 2020 (20:48 IST)
സുപ്രീം കോടതിയുടെ രൂക്ഷ വിമർസനത്തിന് പിന്നാലെ കുടിശിക വെള്ളിയാഴ്ച അർധരാത്രി 11.59 നുള്ളിൽ ആടച്ച് തീർക്കണമെന്ന് ടെലികോം കമ്പനികൾക്ക് അന്ത്യശാസനം നൽകി ട്രായ്. കൂടിശിക ഈടകുന്നതിൽ അലംഭാവം കാണിച്ച കേന്ദ്ര സർക്കാരിനെയും ഉദ്യോഗസ്ഥരെയും കൊടതി കടന്നാക്രമിച്ചതിന് പിന്നാലെയാണ് ട്രായീയുടെ നടപടി.
 
ഇന്ന് വൈകുന്നേരത്തൊടെയാണ് ടെലികോം മന്ത്രാലയം കുടിശിക ഉടൻ തിരിച്ചടയ്ക്കണം എന്ന് കാണിച്ച് ടെലികോം കമ്പനികൾക്ക് സർക്കിളുകളും സോണുകളും അനുസരിച്ച് നോട്ടീസ് അയച്ചത്. 53,000കോടിയാണ് വോഡഫോൺ ഐഡിയ മാത്രം എംജിആർ കുടിശിക നൽകാനുള്ളത്. 35,000 കോടി രൂപ ഭാരതി എർടെലും, 14,000 കോടി പ്രവർത്തനമവസാനിപ്പിച്ച ടാറ്റ ടെലി സർവീസും നൽകാനുണ്ട് 
 
1.47 ലക്ഷം കോടി രൂപ ഉടൻ അടച്ചു തീർക്കണം എന്നാണ് സുപ്രീം കോടതി അന്ത്യശാസനം നൽകിയിരിയ്ക്കുന്നത്. ഇതിൽ 92,642 കോടി രൂപ ലൈസന്‍സ് ഫീ ഇനത്തിലും 55,054 കോടിരൂപ സ്‌പെക്ട്രം യൂസേജ് ചാർജ് ഇനത്തിലുമാണ് കമ്പനികൾ കുടിശിക വരുത്തിയിരിയ്കുന്നത്. കുടിശിക പൂർണമായും അടയ്ക്കാൻ സാധിയ്ക്കില്ലെങ്കിൽ കമ്പനികൾ തങ്ങളുടെ വിശ്വാസ്യത ഉറപ്പിക്കാൻ ഉതകുന്ന വലിയ തുക നൽകാൻ തയ്യാറാവണമെന്നാണ് കോടതി നിർദേശിച്ചിരിയ്ക്കുന്നത്. അതേസമയം ഫെബ്രുവരി 20ന് മുൻപായി 10,000 കോടി നൻക്കാം എന്നും, ബാക്കി തുക മാർച്ച് 17നുള്ളിൽ തീർക്കാമെന്ന് ഭാരതി എയർടെൽ വ്യക്തമാക്കിയിട്ടുണ്ട്,. 

അനുബന്ധ വാര്‍ത്തകള്‍

Next Article