ആനകളുടെ എണ്ണം പെരുകി, മനുഷ്യനും അനകളും തമ്മിൽ ഏറ്റുമുട്ടുന്ന സാഹചര്യത്തിൽ ആനകളെ കൊലപ്പെടുത്തി കൊമ്പെടുക്കാൻ വേട്ടക്കാർക്ക് ലൈസൻസ് നൽകാൻ തീരുമാനിച്ചിരിയ്ക്കുകയാണ് ആഫ്രിയ്ക്കൻ രാജ്യമായ ബോട്‌സ്വാന. ആനകളെ വേട്ടയാടുന്നതിനുള്ള നിയമ വിലക്കുകൾ കഴിഞ്ഞ വർഷം തന്നെ ബോട്സ്വാന സർക്കാർ നിക്കീയിരുന്നു.
10 ആനകളെ വീതം വേട്ടയാടാൻ അനുവദിയ്ക്കുന്ന ഏഴ് ലൈസനുകളാണ് ബോട്‌സ്വാന ഗവൺമെന്റ് ലേലം ചെയ്യുന്നത്. ജനങ്ങളും ആനകളും തമ്മിൽ ഏറ്റമുട്ടലുകൾ രൂക്ഷമായ പ്രദേശങ്ങളിലെ ആനകളെ വേട്ടയാടാനാണ് ലൈസൻസ് അനുവദിയ്ക്കുക. ബോട്‌സ്വാനയിൽ രജിസ്റ്റർ ചെയ്ത കമ്പാനികൾക്ക് മാത്രമേ ഈ ലൈസൻസ് അനുവദിയ്ക്കു. സർക്കാരിന്റെ നീക്കത്തിനെതിരെ വലിയ പ്രതിഷേധങ്ങൾ ഉയർന്നുകഴിഞ്ഞു