എട്ടു വർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ്, റോഡ് നികുതിയുടെ 25 ശതമാനം

Webdunia
ചൊവ്വ, 26 ജനുവരി 2021 (10:08 IST)
പഴയ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾക്ക് കേന്ദ്രസർക്കാർ ഗ്രീൻ ടാക്‌സ് ഏർപ്പെടുത്തുന്നു. എട്ടുവർഷത്തിലേറെ പഴക്കമുള്ള വാഹനങ്ങൾക്ക് ഗ്രീൻ ടാക്‌സ് എന്ന പേരിൽ പ്രത്യേകം നികുതി ചുമത്താനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. പുതിയ വ്യവസ്ഥ സംബന്ധിച്ച് ഉത്തരവ് ഇറക്കുന്നതിന് മുൻപ് കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടും.
 
പുതിയ വ്യവസ്ഥ പ്രകാരം എട്ടുവർഷത്തിലേറെ പഴക്കമുള്ള യാത്രാ വാഹനങ്ങൾക്ക് റോഡ് നികുതിയുടെ 10 മുതൽ 25 ശതമാനം വരെ ഗ്രീൻ ടാക്‌സ് ചുമത്തും. ഉയർന്ന മലിനീകരണമുള്ള നഗരങ്ങളിൽ രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് 50 ശതമാനം ഗ്രീൻ ടാക്‌സ് ചുമത്താനും നിർദേശത്തിൽ പറയുന്നു. അതേസമയം സ്വകാര്യ വാഹനങ്ങൾക്ക് 15 വർഷം കഴിഞ്ഞ് മാത്രമെ ഗ്രീൻ ടാക്‌സ് ചുമത്തുകയുള്ളു. കൃഷിക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെയും ഇലക്ട്രിക്ക് അടക്കം പ്രകൃതിസൗഹൃദ ഇന്ധനങ്ങളിൽ പ്രവർത്തിക്കുന്ന വാഹനങ്ങളെയും ഗ്രീൻ ടാക്‌സിൽ നിന്നും ഒഴിവാക്കും.

അനുബന്ധ വാര്‍ത്തകള്‍

Next Article