സോളാർ പീഡനക്കേസ് സി‌ബിഐക്ക് വിട്ടത് മറ്റ് മന്ത്രിമാർ അറിയാതെ

Webdunia
ചൊവ്വ, 26 ജനുവരി 2021 (09:33 IST)
സോളാർ പീഡനക്കേസ് സി‌ബിഐ അന്വേഷണത്തിന് വിടാനുള്ള തീരുമാനം ആഭ്യന്തരമന്ത്രിയെന്ന നിലയിൽ മുഖ്യമന്ത്രി നേരിട്ട് എടുത്തതാണെന്ന് റിപ്പോർട്ട്. 23ആം തീയതി സംസ്ഥാന മന്ത്രിസഭായോഗം ചേർന്നെങ്കിലും ഇക്കാര്യം ചർച്ചയായിരുന്നില്ല. കേസ് സി‌ബിഐ‌യ്‌ക്ക് വിട്ടത് തിരിച്ചടിയാവുമെന്ന് ഘടകകക്ഷികൾക്ക് ആശങ്കയുണ്ട്.
 
സോളാർ തട്ടിപ്പ് കേസിലെ പ്രതിയായ വനിതയിൽ നിന്നും ലഭിച്ച പരാതി അന്വേഷിക്കാനുള്ള ചുമതലയാണ് സർക്കാർ സി‌ബിഐ‌യ്ക്ക് നൽകിയത്,കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനികേണ്ടത് സി‌ബിഐ‌യാണ്. ടിപി ചന്ദ്രശേഖരൻ വധത്തിന്റെയും കെടി ജയകൃഷ്‌ണൻ വധത്തിന്റെയും ഗൂഡാലോചന അന്വേഷിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സിബിഐ ആവശ്യപ്പെട്ടെങ്കിലും അവർ അത് നിരസിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article