ജയ്പൂരിൽ മലിനജലം കുടിച്ചതിനെതുടർന്ന് നാനൂറിലേറെ പേർ ചികിത്സ തേടി ആശുപത്രിയിൽ. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പേരാണ് മലിനജലം കഴിച്ചതിനെത്തുടർന്നുള്ള അസുഖങ്ങൾ മൂലം ആശുപത്രിയിൽ എത്തിയിരിക്കുന്നത്. ഇതെത്തുടർന്ന് ഒരു പെൺകുട്ടി കഴിഞ്ഞ ദിവസം മരിച്ചു.
കുടിവെള്ള ക്ഷാമത്തെത്തുടർന്ന് സർക്കാർ പൊതുവിതര പദ്ധതിയിലൂടെ നൽകുന്ന കുടിവെള്ളത്തിലൂടെയാണ് രോഗബാധ പടർന്നിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പൊതുവിതരണ കുടിവെള്ളത്തിലൂടെ മലിനജലം കുടിച്ച എല്ലാവർക്കും രോഗം പടർന്നിരിക്കുകയാണ്.
കുട്ടികളടക്കം നൂറ്റമ്പതോളം പേര്‍ക്കു വിവിധ ആശുപത്രികളിലായി കിടത്തിച്ചികില്‍സ നല്‍കിയിരിക്കുകയാണ്. പ്രശ്നബാധിത മേഖലകളില്‍ ശുദ്ധജലം കുപ്പികളില്‍ വിതരണം ചെയ്യാനുള്ള നടപടി അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്. മലിനജലം പഘരിക്കുമെന്നും അധികൃതർ ഉറപ്പ് നൽകിയിരിക്കുകയാണ്.