സംസ്ഥാന സര്‍ക്കാര്‍ ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയ വാഹനനിയന്ത്രണത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വാഹനനിയന്ത്രണം ജനുവരി 15 വരെ തുടരാമെന്ന് വ്യക്തമാക്കിയ കോടതി ഇതിനെതിരെയുള്ള ഹര്‍ജികള്‍ 15ന് പരിഗണിക്കുമെന്നും പറഞ്ഞു.
വാഹന നിയന്ത്രണം സംബന്ധിച്ച് ലഭിച്ച വിവിധ പരാതികൾ പരിഗണിക്കുമ്പോള്‍ ആയിരുന്നു ഹൈക്കോടതിയുടെ ഈ പരാമര്‍ശം. അതേസമയം, പരാതിക്കാർ ഉന്നയിച്ച ചില കാര്യങ്ങൾ ഡൽഹി സർക്കാർ പരിഗണിക്കണമെന്ന് ചീഫ് ജസ്റ്റിസ് ജി രോഹിണി, ജസ്റ്റിസ് ജയന്ത് നാഥ് എന്നിവരടങ്ങിയ ബെഞ്ച് ആവശ്യപ്പെട്ടു.
വാഹനനിയന്ത്രണത്തിന്റെ ആദ്യഘട്ടം വൻ വിജയമാണെന്ന് ഡൽഹി സർക്കാർ കോടതിയെ അറിയിച്ചു.