സഞ്ചരിക്കുന്ന ദൂരത്തിന് ടോൾ, ടോൾ ബൂത്തിൽ കെട്ടിക്കിടക്കണ്ട, പണം അക്കൗണ്ടിൽ നിന്ന് : രാജ്യത്ത് ഫാസ്‌ടാഗ് ഒഴിവാക്കുന്നു, അടിമുടി മാറ്റം

Webdunia
ചൊവ്വ, 3 മെയ് 2022 (15:31 IST)
രാജ്യത്തെ ടോൾ പിരിവ് സംവിധാനം അടിമുടി മാറ്റാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ ഈടാക്കുന്ന സ്ഥിരം തുകയ്ക്ക് പകരം ദൂരം കണക്കാക്കി ടോൾ ഈടാക്കുന്ന സംവിധാനം നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. ജിപിഎസ് ഉപയോഗിച്ചായിരിക്കും പണം കണക്കുക്കൂട്ടി ഈടാക്കുക.
 
വാഹനങ്ങള്‍ ടോള്‍ റോഡില്‍ നിന്ന് ടോളില്ലാത്ത പാതയിലേക്ക് കടക്കുമ്പോള്‍ സഞ്ചരിച്ച ദൂരം കണക്കാക്കി അക്കൗണ്ടില്‍ നിന്ന് പണം പിടിക്കും. കിലോമീറ്റർ അടിസ്ഥാനത്തിൽ നിശ്ചിത തുകയായിരിക്കും ഈടാക്കുക. ഇതോടെ ടോൾ ബൂത്തുകളിലുള്ള വാഹനങ്ങളുടെ കാത്തിരുപ്പ് തന്നെ ഇല്ലാതെയാകും.
 
പുതിയ സംവിധാനം ഒരുങ്ങുന്നതോടെ രാജ്യത്താകമാനം ഒരേ ടോള്‍ നിരക്ക് നടപ്പിലാകും. പുതിയ സംവിധാനം രാജ്യത്തെ 1.37 ലക്ഷം വാഹനങ്ങളില്‍ പരീക്ഷിച്ച് വിജയിച്ചതായി അധികൃതര്‍ പറയുന്നു. യൂറോപ്യൻ രാജ്യങ്ങളുടെ മാതൃക പിൻപറ്റിയാണ് പുതിയ പരിഷ്‌കാരം. പരീക്ഷണം പൂര്‍ണവിജയമെന്ന് കണ്ടാല്‍ മൂന്നു മാസത്തിനുള്ളില്‍ പുതിയ സംവിധാനം നിലവില്‍ വരും.

അനുബന്ധ വാര്‍ത്തകള്‍

Next Article