രാഷ്‌ട്രപിതാവ് ഗാന്ധിജി നേതൃത്വം നല്കിയ ദണ്ഡിയാത്രയുടെ ഡൂഡില്‍ ഒരുക്കി ഗൂഗിളും ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കു ചേര്‍ന്നു. 1930ല്‍ നടന്ന ദണ്ഡിയാത്രയുടെ രേഖാചിത്രമാണ് ഡൂഡില്‍ ആയി ഒരുക്കിയിരിക്കുന്നത്. ഗൂഗിള്‍ ഇന്ത്യയില്‍ മാത്രമാണ് ഈ ഡൂഡില്‍ ലഭിക്കുക.
ഇന്ത്യയുടെ അറുപത്തിയൊമ്പതാം സ്വാതന്ത്ര്യദിനത്തില്‍ ദണ്ഡിമാര്‍ച്ച് ഓര്‍ക്കുന്നു എന്ന് വ്യക്തമാക്കിയാണ് ഡൂഡില്‍.
ഗാന്ധിജി മുന്നില്‍ നിന്ന് യാത്ര നയിക്കുകയും പുരുഷന്‍മാരും സ്ത്രീകളുമടക്കം അദ്ദേഹത്തെ അനുഗമിക്കുന്നതുമാണ് ചിത്രത്തിലുള്ളത്. ലിയോണ്‍ ഹോംഗ് ആണ് ഡൂഡില്‍ തയ്യാറാക്കിയത്.
കഴിഞ്ഞവര്‍ഷം സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ സ്റ്റാമ്പ് ഹോംപേജില്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ഗൂഗിള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യദിനം ആഘോഷിച്ചത്.