‘ഇന്ത്യന്‍ മുസ്ലീങ്ങളെ പോലും ഗള്‍ഫില്‍ ഹിന്ദു എന്നു വിളിക്കുന്നു‘

Webdunia
ബുധന്‍, 13 ഓഗസ്റ്റ് 2014 (18:22 IST)
ഇന്ത്യയിലുള്ള മുസ്ലീങ്ങളെപോലും ഗള്‍ഫില്‍ ഹിന്ദു എന്നു വിളിക്കുന്നതായി ഗോവ മുഖ്യമന്ത്രി മനോഹര്‍ പരിക്കര്‍. ഇന്ന് ഗോവയിലെ നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ഇന്ത്യക്കാര്‍ എന്ന അര്‍ത്ഥത്തിലാണ് ഇന്ത്യയിലെ ജനങ്ങളെ  മതം നോക്കാതെ ഗള്‍ഫ് രാജ്യത്തുള്ളവര്‍ ഹിന്ദു എന്നു വിളിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

പുരാവസ്തുപഠനത്തെപ്പറ്റിയുള്ള ചര്‍ച്ചയ്ക്കിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.അതേസമയം വേദങ്ങളില്‍ ഹിന്ദു എന്ന വാക്ക് ഇല്ലെന്ന്  പറഞ്ഞ് പ്രതിപക്ഷ നേതാവ് പ്രതാപസിംഗ് റാണെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്ക് മറുപടി നല്‍കി.

കഴിഞ്ഞ ദിവസം ഇന്ത്യക്കാരെല്ലാം ഹിന്ദുക്കളാണെന്നും രാജ്യത്തിന്റെ വ്യക്തിത്വം ഹിന്ദുത്വമാണെന്നും പറഞ്ഞ് ആര്‍‌എസ്‌എസ് തലവന്‍ മോഹന്‍ ഭാഗവത് രംഗത്ത് വന്നതിനേ തുടര്‍ന്നാണ് ഈ വാക്ക് വിവാദമായിതീര്‍ന്നത്.