ഉത്തര്‍പ്രദേശില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്നും വൈകിട്ട് ആറു മണികഴിഞ്ഞ് പുറത്തിറങ്ങിയാല്‍ പെണ്‍കുട്ടികള്‍ അപ്രത്യക്ഷരാകുമെന്നും അഭിപ്രായപ്പെട്ട ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കര്‍ വിവാദത്തില്‍. സംസ്ഥാനത്തെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു പരിക്കര്‍.
ഗോവയിലെ സ്ത്രീകളുടെ സുരക്ഷിതത്വം ഉയര്‍ത്തിക്കാട്ടാന്‍ ശ്രമിച്ചതാണ് പരീക്കറിന് വിനയായത്. ഗോവയില്‍ ഏതു പെണ്‍കുട്ടിക്കും അര്‍ദ്ധരാത്രി പോലും ഭയമില്ലാതെ സ്വതന്ത്രരായി നടക്കാം. എന്നാല്‍ യു പിയില്‍, ആറു മണിക്ക് ശേഷം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ കാണാതാവുമെന്നുമാണ് പരീക്കര്‍ അഭിപ്രായപ്പെട്ടത്.
ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ ശ്രമിക്കുന്ന ചില സംസ്ഥാനങ്ങളാണ് ഗോവയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുന്നതെന്നും പരികാര്‍ പറഞ്ഞു.