പീപ്പിൾസ് ലിബറേഷൻ ആർമിയെ ആക്രമിച്ചാൽ യുദ്ധം ഒഴിവാക്കാനാകില്ല: ഭീഷണിയുമായി ഗ്ലോബൽ ടൈംസ്

Webdunia
ചൊവ്വ, 8 സെപ്‌റ്റംബര്‍ 2020 (12:03 IST)
ഡൽഹി; കിഴക്കൻ ലഡക്കിലെ അതിർത്തി സംഘർഷത്തിൽ ഇന്ത്യയെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള പ്രതികരണവുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മുഖപത്രം ഗ്ലോബൽ ടൈംസ്. ഇന്ത്യയുമായി ഒരു യുദ്ധം നിലയിൽ ചൈന ആഗ്രഹിയ്ക്കുന്നില്ല. എന്നാൽ പീപ്പിൾസ് ലിബറേഷൻ ആർമിയെ നേരിടാനാണ് ഇന്ത്യൻ സൈന്യത്തിന്റെ ശ്രമം എങ്കിൽ യുദ്ധം ഒഴിവാക്കാൻ കഴിയില്ല എന്നാണ് ഗ്ലോബൽ ടൈംസ് എഡിറ്റോറിയലിന്റെ ഭീഷണി.
 
അതേസമയം ചൈനയുടെ ആരോപണങ്ങൾ നിഷേധിച്ച് ഇന്ത്യൻ സേന രംഗത്തെത്തി. ധാരണകൾ ലംഘിച്ച് എൽഎ‌സിയിലേയ്ക്ക് നീങ്ങിയ ചൈനീസ് സൈന്യത്തെ ഇന്ത്യൻ സേന തടഞ്ഞു എന്നും ഇതോടെ ചൈനീസ് സേന പലവട്ടം ആകാശത്തേയ്ക്ക് വെടിയുതിർക്കുകയായിരുന്നു എന്നും ഇന്ത്യൻ സേന വ്യക്തമാക്കി. സൈനിക, 'നയതന്ത്ര, രാഷ്ട്രീയ തലത്തില്‍ ചര്‍ച്ചകള്‍ തുടരുമ്പോള്‍ തന്നെ പ്രകോപനം തുടരുകയാണ് ചൈനീസ് സേന. 
 
കഴിഞ്ഞ ദിവസം യഥാര്‍ഥ നിയന്ത്രണ രേഖയിലേക്ക് നീങ്ങിയ ചൈനീസ് സൈന്യത്തെ ഇന്ത്യന്‍ സേന പ്രതിരോധിച്ചപ്പോള്‍ ചൈനീസ് സേന ആകാശത്തേക്ക് പലവട്ടം വെടിവച്ചു. ഒരു ഘട്ടത്തിൽ പോലും ഇന്ത്യൻ സൈന്യം നിയന്ത്രണ രേഖ ലംഘിയ്ക്കുകയോ, വെടിയുതിർക്കുകയോ ചെയ്തിട്ടില്ല. ശാന്തിയും സമാധാനവും പാലിക്കാന്‍ ഇന്ത്യന്‍ സേന പ്രതിജ്ഞാബദ്ധമാണ്. എന്നാല്‍ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും എന്തു വിലകൊടുത്തും സംരക്ഷിക്കു'മെന്നും സൈന്യം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

അനുബന്ധ വാര്‍ത്തകള്‍

Next Article