പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര്‍ അറസ്റ്റിലായി

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 9 സെപ്‌റ്റംബര്‍ 2021 (08:39 IST)
പതിമൂന്നുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ 14 പേര്‍ അറസ്റ്റിലായി. പൂനെയില്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പല സ്ഥലങ്ങളിലായി പീഡിപ്പിച്ച കേസിലെ പ്രതികളാണ് അറസ്റ്റിലായത്. രണ്ട് ഓട്ടോറിക്ഷ ഡ്രൈവര്‍മാരും രണ്ട് റെയില്‍വേ ജീവനക്കാരും പ്രതിപട്ടികയിലുണ്ട്. 
 
റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോഡ്രൈവര്‍ കൊണ്ടുപോയി ബലാത്സംഗ ചെയ്യുകയായിരുന്നു. പിന്നീട് ഇയാള്‍ മറ്റുള്ളവരെയും വിളിച്ചുവരുത്തി. 

അനുബന്ധ വാര്‍ത്തകള്‍

Next Article